ഹൈദരാബാദ്: ആഘോഷങ്ങളുടെ കാലമാണ് ഡിസംബര്‍. വിവാഹങ്ങളുടെയും കൂടി കാലഘട്ടമാണിത്. വിവാഹ സീസണ്‍ ആരംഭിച്ചതോടെ വിവിധ സ്‌റ്റൈല്‍ മന്ത്രകളും ഏറെ ഹിറ്റാണ്. 

ഇപ്പോളിതാ തെന്നിന്ത്യയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ യുവ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ വിവാഹ സീസണിലെ സ്റ്റൈലുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. 

യുവതാരങ്ങളായ അല്ലു സിരീഷ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട എന്നിവരാണ് ഈ വിവാഹ സീസണില്‍ പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് പങ്കുവച്ചിരിക്കുന്നത്.

ഗോള്‍ഡന്‍ കഫുകളും കോളറുകളും ഉള്ള വെള്ള ഷെര്‍വാണി ധരിച്ചാണ് അല്ലു സിരീഷ് എത്തുന്നത്., ബ്രൗണ്‍ ഷൂവും ധരിച്ചിട്ടുണ്ട്.  അല്ലു സിരിഷിന്റെ ഗംഭീരമായ വിവാഹ ലുക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

ഗോള്‍ഡന്‍ ബട്ടണുകളുള്ള കറുപ്പ് ഷെര്‍വാണി ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. പിങ്ക് ഷെര്‍വാണിയിലും വെള്ള കുര്‍ത്തയിലുമാണ് വിജയ് ദേവരകൊണ്ട സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഒരുക്കിയിരിക്കുന്നത്. 

Content Highlights : Vijay Devarakonda Allu Sirish And Dulquer Salmaan in wedding festive style