മിഴ് സിനിമകളിലെ സ്ഥിരം ഹാസ്യതാരമാണ് വിദ്യുലേഖ രാമന്‍. തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളായ വിദ്യു ഗൗതം മേനോന്‍ ചിത്രമായ 'നീ താനെ എന്‍ പൊന്‍വസന്ത'ത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഈ നടി. തടിച്ച ശരീരപ്രകൃതമായിരുന്നു വിദ്യു രാമന്റേത്. ഇതിന്റെ പേരിൽ തന്നെ പരിസഹിക്കുന്നവർക്ക് നല്ല മറുപടിയും വിദ്യു നൽകാറുണ്ട്.

എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് വർക്കൗട്ട് ചെയ്ത് 22 കിലോയോളം ഭാരം കുറച്ചിരിക്കുകയാണ് വിദ്യു. ''എനിക്ക് അമിതഭാരമുള്ളപ്പോൾ, എല്ലാവരും എന്നോട് പതിവായി ചോദിക്കുന്ന ഒരു ചോദ്യം, 'നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും അത്മവിശ്വാസത്തോടെ ഇരിക്കാൻ സാധിക്കുന്നത്. ആ ചോദ്യത്തെ വീണ്ടും നോക്കികാണുമ്പോൾ മനസ്സിൽ തോന്നുന്നു, അത് ആത്മവിശ്വാസമായിരുന്നോ? അതോ എന്റെ ജീവിതകാലം മുഴുവൻ ഞാൻ അമിതവണ്ണമുള്ളവളായിരിക്കുമെന്ന വസ്തുതയുമായി പൊരുത്തപ്പെട്ടതായിരിക്കുമോ?

ഇന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.  കാരണം ഒരിക്കൽ പോലും എന്റെ ജീവിതശൈലിയും ശീലങ്ങളും മാറ്റാൻ എനിക്ക് സാധിക്കുമെന്ന് കരുതിയിരുന്നില്ല. മനസ്സു വച്ചാൽ എന്തും സാധ്യമാണെന്ന് ഞാൻ മനസ്സിലാക്കി. ശരിയാണെന്ന് തോന്നുന്നു, അല്ലേ? പക്ഷെ ഇത് സത്യമാണ് !! അച്ചടക്കം പാലിക്കേണ്ടതുണ്ട്, ആഴ്ചയിൽ 6 തവണ വ്യായാമം ചെയ്യുക, സമീകൃതാഹാരം പിന്തുടരുക.

ഇതിനായി രഹസ്യമരുന്നുകളോ അല്ലെങ്കിൽ ഗുളികകളോ ഇല്ല! കഠിനാധ്വാനം മാത്രം. ജീവിതത്തിൽ ഒന്നും എളുപ്പമല്ല, പക്ഷേ ഫലം കാണുമ്പോൾ, അത് എല്ലാ വിയർപ്പിനും കണ്ണീരിനും വിലമതിക്കുന്നു. 20/06/2020 ൽ രേഖപ്പെടുത്തിയ ഭാരം - 68.2 കിലോഗ്രാം ''- വിദ്യു കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Lockdown expectation vs. reality #coronavirus #lockdown #lockdownindia #quarantine #socialdistancing

A post shared by Vidyu Raman (@vidyuraman) on

 
 
 
 
 
 
 
 
 
 
 
 
 

🍑👀

A post shared by Vidyu Raman (@vidyuraman) on

(തടിച്ചിരിക്കുന്നതും മെലിഞ്ഞിരിക്കുന്നതുമെല്ലാം വ്യക്തിപരമാണ്. ശരീരഭാരം ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് തോന്നിയാൽ അത് കുറയ്ക്കാൻ ശ്രമിക്കുക)

Content Highlights: Vidyu Raman's weight loss journey during lock down