മിഴ് സിനിമകളിലൂടെയാണ് അരങ്ങേറ്റം കുറിച്ച് ടെലിവിഷൻ സീരിയലുകളിലൂടെയും മലയാള ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ സ്വാസികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വെെറലാകുന്നു.

കറുത്ത സാരിയണിഞ്ഞാണ് സ്വാസിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ പർത്തിയത് ഫോട്ടോഗ്രാഫർ ജോർജ്കുട്ടിയാണ്. 

കറുത്ത വളകളും വലിയ പൊട്ടുമൊക്കെ തൊട്ട് നാടൻ പെൺകുട്ടിയുടെ വേഷത്തിലെത്തിയ സ്വാസികയെ അഭിനന്ദിച്ച് ആരാധകരും രം​ഗത്തെത്തി. 

2009-ലാണ് സ്വാസിക അഭിനയ ജീവിതം ആരംഭിക്കുന്നത്.  മിനിസ്ക്രീനിലും ബി​ഗ്സ്ക്രീനിലുമായി പതിനൊന്ന് വർഷങ്ങൾ പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന അതാനും കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഈ നടിക്കായി. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, സ്വർണക്കടുവ,  ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസിലെ ലിസി, മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ ബെറ്റി എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങൾ.

Content Highlights: Swasika actress latest photoshoot in black saree