ട്ടമിട്ട് വടക്കന്‍ഭാഷയുമായി വന്ന മൂസാക്കാന്‍റെ പഴയ  പാത്തുവല്ല ഇത്. സ്റ്റൈലിഷ് വസ്ത്രങ്ങളില്‍ സ്വന്തം മെയ്‌ക്കോവര്‍ കണ്ട് കണ്ണുതള്ളിയ സുരഭി ലക്ഷ്മിയാണ്.

'നിനക്കീ ധൈര്യം എവിടുന്നു കിട്ടീ കൂട്ടീ' എന്ന ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയില്‍ സുരഭിയുടെ മറുപടി  ഇങ്ങനെ 'ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്'.

ഫെബ്രുവരി ലക്കം മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് വേണ്ടിയായിരുന്നു സുരഭിയുടെ ഈ പുത്തന്‍ മെയ്‌ക്കോവര്‍. 

surabhi

ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ സുരഭിയുടെ മുഖത്ത് ആകാംക്ഷയ്‌ക്കൊപ്പം അങ്കലാപ്പും  മിന്നിമായുന്നുണ്ട്. അതിന്‍റെ കാരണം സുരഭി തന്നെ പറയുന്നു..."ഞാന്‍ സാധാരണയായി സ്ലീവ്ലെസ്  ധരിച്ച് പോലും പൊതുവേദികളില്‍ ചെല്ലാത്ത ആളാണ്. സിനിമയ്ക്ക് വേണ്ടി അല്ലാതെ അത്തരം വേഷങ്ങള്‍ ധരിക്കാറില്ല,

Surabhi

Star And Style
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം

ഇതെനിക്ക് ചേരുന്നുണ്ടോ എന്നറിയാത്ത ടെന്‍ഷനാണ്. എന്നെ സാധാരണ കാണുന്ന രീതിയില്‍ നിന്നു ബ്രേക്ക് ചെയ്യാന്‍ ആരും ശ്രമിച്ചിട്ടില്ല. ഈ ഷൂട്ട് അത്തരമൊരു ശ്രമമാണ്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ടീം എന്നെ മറ്റൊരു രീതിയില്‍ കാണാന്‍ ശ്രമിക്കുകയാണ്". സുരഭി പറയുന്നു.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ വായിക്കാം

സുരഭിയുടെ ഫാഷന്‍ വിശേഷങ്ങളും മെയ്ക്കോവര്‍ ചിത്രങ്ങളും മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍

 

 

Content Highlights : Surabhi Lakshmi Makeover Photos For Star And Style Magazine