ദീപാവലി ദിനത്തില്‍ നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും മക്കളായ ആഷറും നോവയും നിഷയും ചേര്‍ന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഒരേപോലെ സ്വര്‍ണനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
സണ്ണിയും മകളും സ്വര്‍ണനിറത്തിലുള്ള ലെഹങ്കയും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള കുര്‍ത്തയും വെള്ള പാന്റുമാണ് ഡാനിയലിന്റെയും ആണ്‍മക്കളുടെയും വേഷം. മുംബൈയിലായിരുന്നു നടിയുടെ ദീപാവലി ആഘോഷങ്ങള്‍. സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആരാധകരും നടിയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്.
Content Highlights : Sunny Leone and family instagram pics viral