തികച്ചും അവിചാരിതമായി സിനിമയിലെത്തിയ നടിയാണ് ശ്രീയ രമേഷ്. വിവാഹത്തിന് ശേഷം കുടുംബത്തോടൊപ്പം ഗൾഫിൽ ജീവിക്കുമ്പോൾ ആകസ്മികമായാണ് ശ്രീയക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. മോഹൻലാൽ, മഞ്ജുവാര്യർ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീയ സിനിമാരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് വേട്ട, ഒപ്പം, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണ് ശ്രീയ ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ​ഗോമതി എന്ന സീരീയൽ നടിയുടെ കഥാപാത്രം ശ്രീയയുടെ കരിയറിൽ വഴിത്തിരിവായിരുന്നു.

sreeya ramesh actress lucifer MovieMake Over Viral photos actor

എല്ലായ്പ്പോഴും സാരിയിലും നാടൻ വേഷങ്ങളിലും തിളങ്ങി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശ്രീയയുടെ പുതിയ ചിത്രങ്ങൾ‍ വെെറലാവുകയാണ്. മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ലോക്ഡൗൺ കാലത്ത് സിനിമ‍യിൽ നിന്ന് ഇടവേളയെടുത്ത ശ്രേയ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രതികരിക്കാറുള്ള ശ്രീയ അടുത്തിടെ മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ വിമർശിച്ചിരുന്നു. തുടർന്ന് അവർക്ക് ശക്തമായ സൈബർ ആക്രമണവും നേരിടേണ്ടിവന്നു.

sreeya ramesh actress lucifer MovieMake Over Viral photos actor

sreeya ramesh actress lucifer MovieMake Over Viral photos actor

sreeya ramesh actress lucifer MovieMake Over Viral photos actor

sreeya ramesh actress lucifer MovieMake Over Viral photos actor

Content Highlights:sreeya ramesh actress lucifer Movie, Make Over Viral photos