കഴിഞ്ഞ ദിവസമാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ജിജിന്‍ ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. വിവാഹദിനത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടത് ശ്രീലക്ഷ്മിയുടെ വസ്ത്രധാരണവും മേക്കപ്പുമാണ്.
സാധാരണ കണ്ടുവരുന്ന കേരള വധുവിന്റെ സങ്കല്‍പത്തില്‍ നിന്നും മാറി ഉത്തരേന്ത്യന്‍ വധുക്കളെപ്പോലെ ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത് പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ആയിരുന്നു.
ഇപ്പോഴിതാ ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് വൈറലാവുന്നത്. നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ എത്തിയത്.
മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ണിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
Content Highlights : Sreelakshmi Sreekumar Wedding Pictures Viral