ബോളിവുഡിലെ ഫാഷനിസ്റ്റയാണ് സോനം കപൂര്‍ എന്നത് ആരാധകര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനാല്‍ തന്നെ താരം പങ്കെടുക്കുന്ന ചടങ്ങുകളില്‍ അണിയുന്ന വസ്ത്രങ്ങള്‍ക്ക് ഏറെ ജനപ്രീതിയാണുള്ളത് . 

കഴിഞ്ഞ ദിവസമായിരുന്നു സോനം തന്റെ മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിച്ചത്. ബോളിവുഡിലെ ഉറ്റ സുഹൃത്തുക്കളെല്ലാം പങ്കെടുത്ത താരസമ്പന്നമായ ചടങ്ങില്‍ സോനം അണിയുന്ന വസ്ത്രം എന്താകും എന്നറിയാനായിരുന്നു ആരാധകർക്ക് ആകാംക്ഷ. എന്നാല്‍ ഏവരെയും അമ്പരിപ്പിച്ച് തീര്‍ത്തും സിംപിളായ മെറ്റാലിക് സ്‌കര്‍ട്ടും വെള്ള ഷര്‍ട്ടുമായിരുന്നു താരത്തിന്റെ വേഷം. 

ഏറെ വൈവിധ്യമുള്ള വസ്ത്രം പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായെങ്കിലും താരം അണിഞ്ഞ ലളിതമായ വസ്ത്രത്തിന്റെ വില കേട്ട ഞെട്ടലിലാണ് അവര്‍. 

ഏകദേശം ഒന്നര ലക്ഷം രൂപയാണ് സോനം അണിഞ്ഞ വസ്ത്രത്തിന്റെ വില. സ്‌കര്‍ട്ടിന് 1713 ഡോളര്‍ (ഏകദേശം 118920 ഇന്ത്യന്‍ രൂപ) ഷര്‍ട്ടിന് 486 ഡോളര്‍ (ഏകദേശം 33740 ) രൂപയുമാണ് വില. ഗോള്‍ഡ് ചോക്കറും ബല്ലേറിനാസുമാണ് താരം തന്റെ ലുക്ക് പൂര്‍ണമാക്കാന്‍ കൂട്ടുപിടിച്ച ആക്സസറീസ് .

എന്നാല്‍ ഈ വിലയുടെ മതിപ്പൊന്നും വസ്ത്രത്തിനുണ്ടായിരുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.  

അര്‍ജുന്‍ കപൂര്‍, മലൈക അറോറ, ജാന്‍വി കപൂര്‍, കരിഷ്മ കപൂര്‍ തുടങ്ങി സോനത്തിന്റെ അടുത്ത സുഹൃത്തുക്കളെല്ലാം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

sonam kapoor

Content Highlights : Sonam Kapoor 34th Birthday Attire Costs Around lakhs