സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപം ചൊരിയുന്നവര്‍ക്ക് രൂക്ഷമായ മറുപടിയുമായി നടി സൊനാക്ഷി സിന്‍ഹ. ശരീരപ്രകൃതിയുടെ പേരില്‍ പലപ്പോഴും സൊനാക്ഷി കടുത്ത ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇ-കൊമേഷ്യല്‍ വെബ്‌സൈറ്റായ മിന്ത്രയുടെ ഫാഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ഷോയുടെ ഭാഗമായാണ് സൊനാക്ഷി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങളെക്കുറിച്ച് നമുക്കിവിടെ സംസാരിക്കാം എന്ന് പറഞ്ഞാണ് സൊനാക്ഷി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വര്‍ഷങ്ങളായി ഞാന്‍ എന്റെ ശരീരഭാരത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്. എനിക്ക് ഒരിക്കലും പ്രതികരഇക്കണമെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ മറ്റുള്ളവരേക്കാള്‍ വലുതാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ മിന്ത്ര ഫാഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പരിപാടിയുടെ ഭാഗമായി അതില്‍ പങ്കെടുക്കുന്നവരോട് സാമൂഹിക മാധ്യമങ്ങളിലൂടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്- സൊനാക്ഷി പറയുന്നു.
വീഡിയോ കാണാം
Content Highlights: Sonakshi Sinha fitting reply Bodyshaming, Celebrity fashion