പാട്ട് മാത്രമല്ല തനിക്ക് മോഡലിങ്ങും വഴങ്ങുമെന്ന് കാട്ടിത്തരികയാണ് ഗായിക രഞ്ജിനി ജോസ്. രഞ്ജിനിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു. പതാക കുടി സീരീസ് എന്നാണ് ചിത്രങ്ങൾക്ക് പേരു നൽകിയിരിക്കുന്നത്.

സുന്ദരിയായും ആത്മവിശ്വാസത്തോടെയുമിരിക്കുന്നുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കനിഹ, വീണ നായർ, നൈല ഉഷ, സയനോര ഫിലിപ്, മീരാ നന്ദൻ എന്നിവരെക്കൂടാതെ ഛായാഗ്രാഹകൻ സുജിത് വാസുദേവും രഞ്ജിനിയെ പ്രശംസിച്ച് രംഗത്തു വന്നിട്ടുണ്ട്.

Content Highlights :singer ranjini jose photoshoot viral instagram