നടി ഷോണ്‍ റോമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. നഗ്‌ന ശരീരത്തില്‍ പെയിന്റ് കൊണ്ട് ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പെയിന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താരത്തിന്റെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്. 

shaun

താരത്തിന് പുറമേ നിരവധി മോഡലുകള്‍ പ്രോജക്ടിന്റെ ഭാഗമായിട്ടുണ്ട്.  പെയിന്റഡ് പ്രോജക്ടിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ തുക നിര്‍ബന്ധിത ലൈംഗികവ്യാപാരത്തില്‍പെട്ടവരുടെയും സെക്‌സ് ട്രാഫിക്കില്‍പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നല്‍കും. 

shaun

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ ഷോണ്‍ എത്തിയിരുന്നു.

Content Highlights : Shaun Romy Bold Photo shoot For Charity Viral Pictures