ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വേരുറപ്പിച്ച നടിയാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സാനിയ പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയയുടെ ഏറ്റവും പുതിയ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാവുന്നത്. 

Saniya Iyappan
Photo : Instagram/ Saniya Iyappan

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ്  ലുക്കിലാണ് താരം  എത്തുന്നത്.അങ്കിത നെവ്രേകര്‍ ആണ് ഫോട്ടോഗ്രാഫര്‍.

Saniya Iyappan
Photo : Instagram/ Saniya Iyappan

ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ നടി നായികയാവുന്നത് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനിലാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം 2 വിലും അഭിനയിച്ച സാനിയ ലൂസിഫറില്‍ മഞ്ജു വാര്യരുടെ മകള്‍ ജാന്‍വി എന്ന കഥാപാത്രമായെത്തി കൈയടി നേടിയിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദ് പ്രീസ്റ്റിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Saniya Iyappan
Photo : Instagram/ Saniya Iyappan

Content Highlights : Saniya Iyappan Glamorous PhotoShoot Viral Pictures