പുതിയ ബിക്കിനി ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോൻ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ താരത്തിന്റെ ബോൾഡ് ഫോട്ടോഷൂട്ടിന് പിന്തുണയുമായെത്തിയിട്ടുണ്ട്.

നടിമാരായ റിമ കല്ലിങ്കൽ, നിമിഷ സജയൻ, അപൂർ ബോസ്, ശിവദ, മഞ്ജിമ മോഹൻ, ​ഗായിക ജ്യോത്സ്ന തുടങ്ങിയവർ താരത്തിന്റെ ഫോട്ടോഷൂട്ടിന് കമന്റ് ചെയ്തിട്ടുണ്ട്.

ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്ത മേനോൻ. എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ് എന്നീ വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@samyukthamenon_)

വി.കെ. പ്രകാശ് ഒരുക്കുന്ന എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.

Content Highlights : Samyuktha Menon Bikkini Photoshoot Pictures Viral