നടി റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ‘വൈൽഡ് ജസ്റ്റിസ്’ എന്ന അടികുറിപ്പോടെയാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ട് റിമ പങ്കുവച്ചിരിക്കുന്നത്. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്’ എന്ന് പറഞ്ഞാണ് സീരീസ് തുടങ്ങുന്നത്. 

"നിഷേധം, ദേഷ്യം, വിലപേശൽ, വിഷാദം, സ്വീകരിക്കൽ,അതിലേക്ക് ഒന്നു കൂടി കൂട്ടിച്ചേർക്കാൻ ഞാൻആ​ഗ്രഹിക്കുന്നു-പ്രതികാരം..." ഫോട്ടോകൾക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നു.

താരങ്ങളടക്കം നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് പിന്തുണയുമായെത്തിയിരിക്കുന്നത്. 

സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

content highlights : Rima Kallingal new photoshoot viral, celebrity fashion