വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ എല്ലായ്‌പ്പോഴും ശ്രദ്ധനേടുന്ന നടനാണ് രണ്‍വീര്‍ സിംഗ്. രണ്‍വീറിന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ സോഷ്യല്‍ മീഡിയയിലും ഫാഷന്‍ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് താരം.

പ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറായ അലക്‌സാണ്ട്രോ മൈക്കിളിന്റെ ഗൂച്ചി സ്‌പെഷ്യല്‍ ലുക്കാണ് രണ്‍വീര്‍ ഇത്തവണ തിരഞ്ഞെടുത്തത്. നീണ്ട മുടിയും സണ്‍ഗ്ലാസും സ്വര്‍ണനിറത്തിലുള്ള നെക്‌ലേസും സ്‌റ്റൈലിന് കൂടുതല്‍ മാറ്റു നല്‍കുന്നു.

രണ്‍വീറിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മികച്ച  പ്രതികരണമാണ് ആരാധകരുടെയും ഫാഷന്‍ ഡിസൈനര്‍മാരുടെയും ഭാഗത്ത് നിന്ന് താരത്തിന് ലഭിക്കുന്നത്.

Content Highlights: Ranveer Singh actor new gucci look trending on social media Fashion statement