നടി രാജിനി ചാണ്ടിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. ആതിര ജോയ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹസൻഹാസ് ആണ് സ്റ്റൈലിങ്ങ്. എസ്എച്ച് ഡിസൈനർ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം. കിരൺ ബ്ലാക്ക് ആണ് മെയ്ക്കപ്പ്.
പ്രായത്തെ തോൽപ്പിക്കുന്ന ഫോട്ടോഷൂട്ടെന്നാണ് ഈ അറുപത്തിയെട്ടുകാരിയുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റ്
ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് രാജിനി അഭിനയരംഗത്തേക്കെത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ മുത്തശ്ശി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.
ഗാന്ധി നഗറിൽ ഉണ്ണിയാർച്ച, ദ് ഗാംബ്ലർ എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ.
Content Highlights : Rajini Chandy Makeover Stylish Photoshoot Viral Pictures