നടി രചന നാരായണൻകുട്ടിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. സുഖപ്രദമായ, സൗകര്യപ്രദമായ ജീവിതം യഥാർത്ഥ ജീവിതമല്ല.. ഏറ്റവും സുപഖപ്രദമായ ജീവിതം കല്ലറയ്ക്ക് അകത്താണെന്ന ക്യാപ്ഷനോടയൊണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ രാജാരവിവർമയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗിനെ പുനരാവിഷ്കരിച്ചുള്ള ഫോട്ടോഷൂട്ട് താരം പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളും മെയ്ക്കിങ്ങ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
ടെലിവിഷൻ പരമ്പരയിലൂടെയാണ് തൃശ്ശൂർ സ്വദേശിയായ രചന ശ്രദ്ധ നേടുന്നത്. തൃശൂരിൽ തന്നെയുള്ള ഒരു സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കവേയാണ് രചന അഭിനയരംഗത്തേക്ക് എത്തുന്നത്.
തീർത്ഥാടനം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത രചന ലക്കി സ്റ്റാർ എന്ന ജയറാം ചിത്രത്തിലാണ് നായികയാവുന്നത്. ആമേൻ, പുണ്യാളൻ അഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടി.
ബ്ലാക്ക് കോഫി, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, നിത്യസുമംഗലി എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
Content Highlights : Rachana Narayanankutty new Photoshoot Celebrity Photoshoot Fashion