ടി രചന നാരായണൻകുട്ടി പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു.  രാജാരവിവർമയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന  പെയിന്റിംഗിനെ പുനരാവിഷ്കരിച്ചുള്ള  ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്.

നിതിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിലൂടെയാണ് തൃശ്ശൂർ സ്വദേശിയായ രചന ശ്രദ്ധ നേടുന്നത്. തൃശൂരിൽ തന്നെയുള്ള ഒരു സ്വകാര്യ സ്കൂളിൽ ഇം​ഗ്ലീഷ് അധ്യാപികയായി ജോലി നോക്കവേയാണ് രചന അഭിനയരം​ഗത്തേക്ക് എത്തുന്നത്. 

തീർത്ഥാടനം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത രചന ലക്കി സ്റ്റാർ എന്ന ജയറാം ചിത്രത്തിലാണ് നായികയാവുന്നത്. ആമേൻ, പുണ്യാളൻ അ​ഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടി. 

ബ്ലാക്ക് കോഫി, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, നിത്യസുമം​ഗലി എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ

Content Highlights : Rachana Narayanankutty new Photoshoot as Raja Ravi Varma Portrait Celebrity Photoshoot Fashion