വ്യത്യസ്തമായ ഫാഷന്‍ ട്രെന്‍ഡുകള്‍ സ്വീകരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ മെറ്റ് ഗാലയില്‍ പ്രിയങ്ക അണിഞ്ഞ വസ്ത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ഇതിനോടൊപ്പം ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ മറ്റൊരു വസ്ത്രത്തിന്റെ പേരില്‍ ട്രോളുകളില്‍ നിറയുകയാണ് താരം
കാക്കി ഷോര്‍ട്സും കറുത്ത ടോപ്പും ബ്ലേസറും ബൂട്സുമണിഞ്ഞ് ന്യൂയോര്‍ക്കില്‍ ഭര്‍ത്താവ് നിക് ജോനാസിന്റെ വസതിയില്‍ നിന്നും പുറത്തു വരുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.
ഇതേ ലുക്ക് തന്നെയാണ് ഇപ്പോള്‍ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നതും. ആര്.എസ്.എസിന്റെ പഴയ യൂണിഫോം ആയിരുന്നു കാക്കി ഷോര്‍ട്സ്. പ്രിയങ്ക ആര്.എസ്.എസില്‍ ചേര്ന്നോയെന്നും പ്രിയങ്കയെ ആര്.എസ്.എസിന്റെ അന്താരാഷ്ട്ര ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തെന്നുമാണ് ട്രോളുകള്‍.
ഇതിനു മുന്‍പും ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്ക ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. 2017-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബര്‍ലിനില്‍ സന്ദര്‍ശിച്ച സമയത്ത് ഇറക്കം കുറഞ്ഞ ഡ്രസ്സ് അണിഞ്ഞതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്.
Content Highlights : Priyanka Chopra Trolled For Wearing Kkaki Shorts Priyanka Chopra Bollywood Celebrity Fashion