ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ഫാഷന്‍പ്രേമികള്‍ക്കിടയിലെ ഹോട്ട് ടോപിക്. ഇന്‍സ്‌റ്റൈല്‍ മാഗസിന്റെ ജൂലൈ പതിപ്പിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

പ്രശസ്ത ഡിസൈനര്‍മാരായ സഭ്യാസാചി മുഖര്‍ജി, തരുണ്‍ തഹ്ലിയാനി എന്നിവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് പ്രിയങ്ക ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. സാരിയും ഇന്‍ഡോ വെസ്റ്റേണ്‍ വേഷങ്ങളുമാണ് ഫോട്ടോഷൂട്ടിന് മാറ്റേകുന്നത്.
 
സാരികള്‍ക്ക് പുറമേ ഗൗണുകളും ബ്ലേസറുകളും അണിഞ്ഞ് ഫോട്ടോഷൂട്ടിനായി എത്തിയ പ്രിയങ്കയുടെ ഹോട്ട് ലുക്കിന് പുറകെയാണ് ഇപ്പോള്‍ ഫാഷനിസ്റ്റകള്‍. എന്നാല്‍ താരത്തിന്റെ ഈ ഫോട്ടോഷൂട്ടിന് വിമര്‍ശനവുമായി രംഗത്തു വന്നവരും കുറവല്ല.

Priyanka Chopra

Priyanka Chopra

Priyanka Chopra

ബ്ലൗസ്ലെസ്സ് സാരിയിലിലുള്ള പ്രിയങ്കയുടെ ഫോട്ടോയാണ് മാഗസിന്റെ കവറായി തിരഞ്ഞെടുത്തിരിക്കുത്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ മുഖ്യധാരാ മാസികയില്‍ ഇന്ത്യന്‍ സാരിയെക്കുറിച്ചുള്ള കവര്‍ സ്‌റ്റോറി പ്രസിദ്ധീകരികകുന്നത്.

Priyanka Chopra

Priyanka Chopra

Content Highlights : Priyanka Chopra Glamorous Photo Shoot For Instyle Magazine