വ്യത്യസ്തമായ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് കൊണ്ട് എന്നും അമ്പരപ്പിക്കാറുള്ള താരമാണ് പ്രിയങ്ക ചോപ്ര. പങ്കെടുക്കുന്ന റെഡ് കാര്‍പ്പറ്റ് വേദികളിലെല്ലാം ശ്രദ്ധാ കേന്ദ്രമായി തീരാറുമുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ ഫാഷന്‍ പ്രേമികളെ  ഞെട്ടിച്ചിരിക്കുകയാണ് താരം. 62-ാമത് ഗ്രാമി പുരസ്‌കാര വേദിയില്‍ എത്തിയ പ്രിയങ്കയാണ് ഇപ്പോള്‍ ഫാഷനിസ്റ്റകളുടെ ചര്‍ച്ചാവിഷയം. ഭര്‍ത്താവ് നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക ഗ്രാമിയില്‍ പങ്കെടുക്കാനത്തിയത്. 

റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് തന്റെ റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്. വെള്ള നിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈന്‍ ഗ്ലാമറസ് ലുക്ക് നല്‍കുന്നു. ചിറക് പോലുള്ള സ്ലീവുകളും നീളന്‍ ട്രെയിലും മത്സകന്യകയെ പോലെ തോന്നിപ്പിക്കും.

മിനിമല്‍ ആക്‌സസറീസാണ് പ്രിയങ്ക ഉപയോഗിച്ചിരിക്കുന്നത്. പൊക്കിള്‍ച്ചുഴിയിലെ ക്രിസ്റ്റല്‍ സ്റ്റഡ് ആണ് അതില്‍ എടുത്തു പറയേണ്ടത്. ന്യൂഡ് ആന്‍ഡ് ഷിമ്മറി മെയ്ക്കപ്പ് ലുക്ക് പൂര്‍ണമാക്കുന്നു.

Priyanka
Photo :  Instagram/ FilmFare

ബ്രോണ്‍സ് നിറത്തിലുള്ള സ്യൂട്ടണിഞ്ഞാണ് നിക് ജോനാസ് റെഡ് കാര്‍പ്പറ്റിലെത്തിയത്. ഗ്രാമിയില്‍ ജോനാസ് സഹോദരങ്ങള്‍ നോമിനേഷനില്‍ ഉണ്ടായിരുന്നു

content highlights : Priyanka Chopra Glamorous look In Grammys 2020 with Nick Jonas