നടി പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു.

ബോളിവുഡ് താരങ്ങളെ പോലെ സ്റ്റൈലിഷായ ​ഗെറ്റപ്പിൽ പ്രിയയെ ഒരുക്കിയ് അസാനിയ നസ്രിൻ ആണ്. 

സിൽവർ നിറത്തിലുള്ള ഷിമ്മറി ​ഗൗണിലും ചേരുന്ന ബൂട്ടണിഞ്ഞുമാണ് താരത്തിന്റ ചിത്രങ്ങൾ. ബ്രെയ്ഡഡ് സ്റ്റൈലാണ് മുടിക്ക് നൽകിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

“Still,I Rise.”🪐 ~Maya Angelou

A post shared by Priya Prakash Varrier💫 (@priya.p.varrier) on

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ​ഗാനരം​ഗത്തിലൂടെയാണ് പ്രിയ രാജ്യത്തിനകത്ത് പ്രശസ്തയാകുന്നത്. സോഷ്യൽമീഡിയയിൽ പിന്തുടരുന്ന ആരാധകരുടെ എണ്ണത്തിലും റെക്കോർഡിട്ട പ്രിയയെ തേടി പല പ്രമുഖ ബ്രാൻഡുകളും പ്രമൊഷനുകൾക്കും മറ്റുമായി സമീപിച്ചു.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ശ്രീദേവി ബം​ഗ്ലാവ് എന്ന ഹിന്ദി ചിത്രമാണ് പ്രിയയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ടൈറ്റിൽ കഥാപാത്രമായ ശ്രീദേവി എന്ന സിനിമാ താരമായാണ് പ്രിയ ചിത്രത്തിൽ വേഷമിടുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രത്തിലും നായിക പ്രിയയാണ്. 

Content Highlights : Priya Warrier New Photoshoot Viral Celebrity Fashion