ഒറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ നിരവധി ആരാധകരെയാണ് പ്രിയ നേടിയെടുത്തത്. പരസ്യ രംഗത്ത് നിന്നും സിനിമാ രംഗത്ത് നിന്നും നിരവധി അവസരങ്ങളാണ് പ്രിയയെ തേടിയെത്തുന്നത്‌.

സോഷ്യല്‍ മീഡിയയില്‍ സജീവയായ പ്രിയ ഇപ്പോള്‍ പുതുതായി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്  ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. മെറൂണ്‍ നിറത്തിലുള്ള വെല്‍വെറ്റ് ഗൗണിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടിലൂടെയാണ് പ്രിയ  പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഒമര്‍ ലുലുവിന്റെ 'ഒരു അഡാർ ലവ്' എന്ന് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

Content Highlights: Priya Warrier New photo, priya warrier red gown, omar lulu,manikya malaraya song, roshan