നടി പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. താരത്തിന്റെ അടുത്ത സുഹൃത്തും ഡിസൈനറുമാണ് ഫോട്ടോ​ഗ്രാഫർ. ബ്ലാക്ക് ഡീപ് നെക്ക് ഗൗണിൽ സ്റ്റേറ്റ്മെന്റ് മെയ്ക്കപ്പുമായാണ് പ്രിയ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മെയ്ക്കപ്പും സുഹൃത്ത് തന്നെയാണ് ചെയ്തിരിക്കുന്നത്. 

തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പും സുഹൃത്ത് പങ്കുവച്ചിട്ടുണ്ട്. 

"ആറു വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ സ്വപ്നം കണ്ടിരുന്ന കാര്യമുണ്ട്. നീ നടിയാകുമെന്നും ഞാൻ ഡിസൈനർ ആകുമെന്നായിരുന്നു ആ സ്വപ്നം. ഇന്ന് ഇപ്പോൾ അത് പൂർണമായി സാക്ഷാത്കരിക്കപ്പെട്ടില്ലെങ്കിലും ആ യാത്രയില്‍ നമ്മൾ ശരിയായ പാതയിലാണെന്ന് ഉള്ളത് എന്നെ സന്തോഷിപ്പിക്കുന്നു. നമ്മൾ ഉപേക്ഷിച്ച എല്ലാ കാര്യങ്ങളിലും, നമ്മൾ ആയിത്തീർ‌ന്ന എല്ലാ കാര്യങ്ങളിലും നമ്മൾ ആകാൻ‌ ശ്രമിക്കുന്ന എല്ലാ കാര്യങ്ങളിലും ഞാൻ‌ അഭിമാനിക്കുന്നു

ഒരിക്കൽ സ്കൂളിൽ നിന്നും പുറത്താക്കിയപ്പോൾ, ഒരു സ്കൂൾ മുഴുവൻ എന്നെക്കുറിച്ച് അടക്കം പറഞ്ഞപ്പോൾ എന്നോട് വന്ന് സംസാരിക്കാൻ ശ്രമിച്ചതും ഒപ്പമുണ്ടാകും എന്ന് ഉറപ്പു നൽകിയതും പ്രിയയാണ്. ഈ ആറ് വർഷവും നീ ആ വാക്ക് പാലിച്ചു.. ഞാൻ നിന്നെ സ്നേഹിക്കുന്നു.." സുഹൃത്ത് കുറിക്കുന്നു.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക്, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം വിഷ്ണുപ്രിയ എന്നിവയാണ് പ്രിയയുടെ പുതിയ പ്രോജക്ടുകൾ.

Content Highlights : Priya Varrier glamorous photoshoot celebrity fashion