ര്‍ച്ചനാ കവിയ്ക്കു ശേഷം റോഡില്‍ വച്ച് ഫോട്ടോഷൂട്ട് നടത്തി നടി പ്രയാഗ മാര്‍ട്ടിനും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. നീല, സില്‍വര്‍ നിറങ്ങളില്‍ ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന വേഷവുമായി നടുറോഡില്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പ്രയാഗ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. വണ്ടിയിടിക്കാനല്ല, ഒരു ക്ലിക്കിനായി താനും റോഡിലിറങ്ങിയെന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ പതിവുപോലെ രസകരങ്ങളായ കമന്റുകളുമായി ആരാധകര്‍ രംഗത്തു വന്നിട്ടുണ്ട്. നടിയെക്കാണാന്‍ കേറ്റ് വിന്‍സ്ലെറ്റിനെപ്പോലെയിരിക്കുന്നുവെന്നും സുന്ദരിയായിട്ടുണ്ടെന്നുമാണ് ആരാധകരുടെ പക്ഷം.

കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ബ്രദേഴ്സ് ഡേയും കന്നഡയില്‍ ഗോള്‍ഡന്‍സ്റ്റാര്‍ ഗണേഷിന്റെ നായികയാവുന്ന ഗീതയുമാണ് പ്രയാഗയുടെ പുതിയ ചിത്രങ്ങള്‍.

prayaga

prayaga

prayaga

prayaga

prayaga

prayaga

Content Highlights : Prayaga Martin photoshoot on road viral, Prayaga Martin instagram, Malayalam actress image gallery