സോഷ്യൽ മീഡിയിൽ വൈറലായി നടി പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച പുത്തൻ സ്റ്റൈലിഷ് ചിത്രം. ഒരു പ്രായം കഴിഞ്ഞാൽ ഇന്ന സ്റ്റൈലേ സ്ത്രീകൾക്ക് ചേരൂ എന്നത് പഴഞ്ചൻ ചിന്താ​ഗതിയാണെന്ന് തെളിയിക്കുകയാണ് മോഡേൺ വേഷത്തിൽ കിടിലൻ ചിത്രം പങ്കുവച്ച് പൂർണിമ. 

ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ പൂർണിമയെ കണ്ട് മകൾ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യുന്നത്. പൂർണിമ അണിഞ്ഞിരിക്കുന്ന വസ്ത്രവും പ്രാർഥനയുടേതാണ്.

എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെയാണെന്നാണ് പൂർണിമ ഇതിന് നൽകിയ മറുപടി.

വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് പൂർണിമ. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലാണ് ഇടവേളയ്ക്ക് ശേഷം പൂർണിമ വേഷമിട്ടത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് പൂർണിമ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. 

Content Highlights : Poornima indrajith Stylish Photos In Crochet Bodysuit and Boyfriend Jeans