തിനേഴുവര്‍ഷങ്ങള്‍ പൂര്‍ണിമ സിനിമയില്‍ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാല്‍ മലയാളി വിശ്വസിക്കില്ല. കാരണം മലയാളികളുടെ സ്വീകരണമുറിയില്‍ എന്നും നിറസാന്നിധ്യമായിരുന്നു പൂര്‍ണിമ.

വിവാഹത്തിനുശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്തെങ്കിലും ടെലിവിഷന്‍ ഷോകളിലൂടെയും പ്രാണ എന്ന ഡിസൈന്‍ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളില്‍ നിറഞ്ഞുനിന്നു. 17 വര്‍ഷത്തിനുശേഷം വൈറസിലൂടെ മലയാള സിനിമയിൽ പൂർണിമ അഭിനയരംഗത്ത് തിരിച്ചെത്തി. ഈ വർഷത്തെ മികച്ച വനിതാ സംരഭകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയവരിൽ പൂർണിമയും ഉണ്ടായിരുന്നു.

ഫാഷൻ രംഗത്ത് വേറിട്ട സ്വീകരിച്ച് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പൂർണിമയ്ക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ പൂർണിമയുടെ മുണ്ടുടത്ത ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുണ്ടുടത്ത ഞാൻ എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രം പങ്കുവച്ചത്.

പ്രളയത്തിൽ ദുരിതമനുഭവിച്ച ചേന്ദമംഗലത്തെ നെയ്ത്തുകാരെ സംരക്ഷിക്കാനുള്ള സേവ് ദ ലൂം എന്ന കാമ്പയിന്റെ സജീവ പ്രവർത്തകയാണ് പൂർണിമ. ചേന്ദമംഗലത്തെ ഖാദിയിലാണ് പൂർണിമയുടെ പുതിയ പരീക്ഷണം.

 
 
 
 
 
 
 
 
 
 
 
 
 

Stye’d 👁 Pic: @hyginjosy

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

Content Highlights: Poornima Indrajith Instagram, mudu style dress, chendamangalam weaves, khadi