നടി പാർവതി തിരുവോത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

ജീസ് ജോൺ ഫോട്ടോ​ഗ്രാഫി പകർത്തിയ ചിത്രങ്ങൾക്കായി പാർവതിയെ ഒരുക്കിയിരിക്കുന്നത് സാംസൺ ലെ ആണ്.

 
 
 
 
 
 
 
 
 
 
 
 
 

T E N D E R L Y The Unravel Series 📸@jeesjohnphotography 💅🏾@samson_lei

A post shared by Parvathy Thiruvothu (@par_vathy) on

ഇന്ദ്രജിത്ത് നായകനായെത്തിയ ഒരു ഹലാൽ ലവ് സ്റ്റോറിയിലാണ് പാർവതി ഒടുവിൽ വേഷമിട്ടത്. ചിത്രം ഓടിടി റിലീസായാണ് പ്രദർശനത്തിനെത്തിയത്. വർത്തമാനം,രാച്ചിയമ്മ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയരയിൽ ഒരുങ്ങുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

T E N D E R L Y The Unravel Series 📸@jeesjohnphotography 💅🏾@samson_lei

A post shared by Parvathy Thiruvothu (@par_vathy) on

ഇതുകൂടാതെ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് നിർമിക്കുന്ന നവരസ എന്ന ആന്തോളജിയിലും പാർവതി വേഷമിടുന്നുണ്ട്. കോവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കാനാണ് ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Courage, dear heart! The Unravel Series x @jeesjohnphotography x @samson_lei

A post shared by Parvathy Thiruvothu (@par_vathy) on

ചിത്രത്തിൽ നിന്നുള്ള വരുമാനം തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും.

ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്..‘ നവരസയി’ ലെ അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാ​ഗമാകുന്നത്.

Content highlights : Parvathy Celebrity Fashion Photoshoot Viral pictures