മലയാളത്തിലെ യുവനടിമാരായ ദിവ്യ പ്രഭയും നിമിഷ സജയനും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.

വേറിട്ട തീമിലാണ് ഫോട്ടോ ഷൂട്ട് ചെയ്‍തിരിക്കുന്നത്.

ഷജീർ ബഷീർ ആണ് ഫോട്ടോ ഷൂട്ട് ചെയ്‍തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

SERENITY ••• 📸 @shajeerzeer @divya_prabha__ #impromptuphotoshoot

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan) on

തമാശ, ടേക്ക് ഓഫ്, പ്രതി പൂവൻകോഴി എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിവ്യ പ്രഭ. ഫഹദ് ഫാസിൽ നായകനായെത്തുന്ന മാലിക്കാണ് ദിവ്യ പ്രഭയുടെ പുതിയ ചിത്രം. 

നിമിഷയും മാലിക്കിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതുകൂടാതെ വൺ, തുറമുഖം, ജിന്ന് എന്നീ ചിത്രങ്ങളും നിമിഷയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.. ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ഇന്ത്യൻ ഇം​ഗ്ലീഷ് ചിത്രത്തിലും നിമിഷ വേഷമിടുന്നുണ്ട്. ലെന, ആദിൽ ഹുസൈൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നഥാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്,

Content Highlights : Nimisha Sajayan Divyaprabha photoshoot celebrity Fashion