വോഗ് മാഗസിന് വേണ്ടി ലേഡി ലൂപ്പര്‍സ്റ്റാര്‍ നയന്‍താര നല്‍കിയ അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഒരു മാഗസിന് അഭിമുഖം നല്‍കുന്നത്.
മാഗസിന് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഫോട്ടോഷൂട്ടിന്റെ ബാക്കി ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. എന്തുകൊണ്ട് നയന്‍താര തെന്നിന്ത്യന്‍ താരറാണിയായെന്ന് ഈ ചിത്രങ്ങള്‍ പറയുമെന്നും ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന പ്രയോഗം പോലും ഈ ചിത്രങ്ങള്‍ക്ക് മുന്നില്‍ അപ്രസക്തമാവുന്നുവെന്നുമാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്
മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍താരങ്ങള്‍ നയന്‍താരയും ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും ആണ്.
തന്റെ സിനിമകളേക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും താരം അഭിമുഖത്തില്‍ മനസ് തുറന്നു.
'ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്''
'ജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍, നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്'-നയന്‍താര പറയുന്നു.
പുരുഷാധിപത്യത്തെക്കുറിച്ചും താരം മനസ് തുറന്നു
'എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പുരുഷന്മാര്‍ക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം'.
അഭിമുഖങ്ങളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ-
'ഇതാകും ഒരുപക്ഷേ പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ നല്‍കുന്ന അഭിമുഖം. ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് നില്‍ക്കാനാകില്ല, പിന്നെ പല തവണയും മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്, വളച്ചൊടിച്ചിട്ടുണ്ട്. അതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. എന്റെ ജോലി അഭിനയമാണ്..ബാക്കി സിനിമ സംസാരിക്കട്ടെ.' നയന്‍താര വ്യക്തമാക്കുന്നു
ചിരഞ്ജീവി നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം സെയ്റ നരസിംഹ റെഡ്ഡിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ ദര്‍ബാര്‍, വിജയ്യുടെ ബിഗില്‍ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍
Content Highlights : Nayanthara photoshoot for vogue India magazine Nayanthara Interview About Life Cinema