നടൻ മോഹൻലാൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നു.

കൺസെപ്റ്റ് ഫോട്ടോ​ഗ്രാഫിയായി അനീഷ് ഉപാസനയാണ് ഈ ബ്ലാക്ക് ആൻ‍ഡ് വൈറ്റ് ചിത്രം പകർത്തിയിരിക്കുന്നത്. 

കൂടുതൽ മെലിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള താരത്തെയാണ് ചിത്രത്തിൽ കാണാനാവുക.

Concept Photography - Aniesh Upaasana

Posted by Mohanlal on Wednesday, 18 November 2020

ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം കഴിഞ്ഞുള്ള ഇടവേളയിലാണ് മോഹൻലാൽ ഇപ്പോൾ. സെപ്റ്റംബർ 21ന് 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച  ചിത്രീകരണം വെറും 46 ദിവസം കൊണ്ട് തന്നെ അവസാനിക്കുകയായിരുന്നു. 

ഷൂട്ടിങ്ങ് പാക്കപ്പ് ആയതിന് പിന്നാലെ ദുബായിലേക്ക് പറന്നിരുന്നു മോഹൻലാൽ. ദുബായിൽ ബോളിവുഡ് താരം സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.  ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി താരം അഭിനയിക്കാനൊരുങ്ങുന്നത്. ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്.

Content Highlights : Mohanlal New Photoshoot Viral Picture New Movie Celebrity Photoshoot