മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയതായിരുന്നു മഞ്ജു. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തിയത്. 

വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്സ് സ്‌റ്റൈലിലാണ് മഞ്ജുവിന്റെ പുതിയ ഹെയര്‍ സ്‌റ്റൈല്‍. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ച്ചതോടെ ഒട്ടനവധിയാളുകളാണ് കമന്റുകളുമായി രംഗത്ത് വന്നത്.

മഞ്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍  വൈറലാകുന്നത്. മഞ്ജുവിനെ അനുകരിച്ച് വസ്ത്രം ധരിച്ച് കൈ വീശി നില്‍ക്കുന്ന ഒരു മുത്തശ്ശിയുടെ ചിത്രമാണിത്. ഇതിനേക്കാള്‍ വലിയ പുരസ്‌കാരം എനിക്ക് ലഭിക്കാനുണ്ട്. ലക്ഷ്മിയാന്റിയ്ക്ക് എന്റെ സ്‌നേഹം- മഞ്ജു കുറിച്ചു. 

മഞ്ജുവിനേക്കാള്‍ ആത്മവിശ്വാസം ഈ മുഖത്ത് കാണാമെന്ന് ആരാധകര്‍ കുറിക്കുന്നു. 'നിങ്ങളുടെ സ്‌റ്റൈല്‍ മറ്റുള്ളവരെ ഇത്രയും സന്തോഷം കൊടുത്തെങ്കില്‍... നിങ്ങള്‍ ഈ ജീവിതത്തില്‍ വിജയം കൈവരിച്ചു... മായാത്ത ചിരിയുമായി ഇനിയും ഒരുപാട് മുന്നോട്ടു പോകു', ഇങ്ങനെ പോകുന്നു കമന്റുകള്‍.