ടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയതായിരുന്നു മഞ്ജു. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തിയത്. 

വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്‌സ് സ്റ്റൈലിലാണ് മഞ്ജുവിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ച്ചതോടെ ഒട്ടനവധിയാളുകളാണ് കമന്റുകളുമായി രംഗത്ത് വന്നത്.

പ്രായം ഏറും തോറും മഞ്ജു കൂടുതല്‍ ചെറുപ്പമായി വരുന്നുവെന്നും പ്രായം പിറകോട്ട് സഞ്ചരിക്കുന്ന മാജിക് ആണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നു. 

മഞ്ജുവിനൊപ്പം സണ്ണി വെയ്നും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം എന്ന അവകാശവാദവുമായാണ് ചിത്രം വരുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍  ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് മറ്റു താരങ്ങള്‍. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Manju Warrier New style, chathurmugham movie promotion, sunny wayne