ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങുന്ന നടിയാണ് മഞ്ജിമ മോഹന്‍. 1997 ല്‍ പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജിമയുടെ സിനിമയിലെ അരങ്ങേറ്റം. വര്‍ഷങ്ങള്‍ക്ക് ശേഷം വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നായികയാവുകയും ചെയ്തു.

മഞ്ജിമയുടെ ഒരു പുതിയ ഫോട്ടോ ഷൂട്ട് ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളിൽ ഇടം നേടുന്നത്. ചിത്രത്തിന് മഞ്ജിമ നല്‍കിയ രസകരമായ അടിക്കുറിപ്പാണ് അതിന് കാരണം. " Push your bum inside Momo!!!" moment this is !! തന്റെ സ്റ്റൈലിസ്റ്റ് ഇതാണ് തന്നോട് പറഞ്ഞതെന്ന് മഞ്ജിമ കുറിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം വൈറലായിരിക്കുകയാണ്. 

manjima

നിവിന്‍ പോളി പ്രധാനവേഷത്തില്‍ എത്തിയ മിഖായേല്‍ ആയിരുന്നു മഞ്ജിമയുടെ മലയാളത്തില്‍ അവസാനമായി വേഷമിട്ടത്. ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കായ സംസം ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ മലയാളം റിലീസ്. 

Content Highlights: Manjima Mohan actress shares latest photo shoot movie zam zam