ടി  മാളവിക മോഹനന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ഇളം പച്ചനിറത്തിലുള്ള സ്‌കര്‍ട്ടും ബ്ലൗസുമാണ് വേഷം. നോ മേക്കപ്പ് ലുക്കാണ് ഹൈലറ്റ്. അര്‍ജുന്‍ കാമത്താണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. 

ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക 2013 ല്‍ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. നിര്‍ണായകം, ബിയോണ്ട് ദ ക്ലൗഡ്‌സ്, ദ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍, പേട്ട തുടങ്ങിയ ചിത്രങ്ങില്‍ വേഷമിട്ടു.

ലോകേഷ് കനകരാജിന്റെ മാസ്റ്ററിലാണ് മാളവിക അവസാനമായി വേഷമിട്ടത്. ചിത്രം ജനുവരി 13 നാണ് റിലീസ് ചെയ്തത്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മാളവിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights: Malavika Mohanan Glamour Photoshoot shared on Instagram