നടി മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു.
അയേഷാഡെപാല ഒരുക്കിയ വസ്ത്രത്തില്‍ അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ ലാക്മേ ഫാഷന്‍ വീക്കില്‍ ഫാഷന്‍ സ്റ്റേറ്റ്മെന്റ് കൊണ്ട് മാളവിക താരമായി മാറിയിരുന്നു.
മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ആസിഫ് അലി നായകനായെത്തിയ നിര്‍ണായകത്തില്‍ നായികയായി. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.
മജീദ് മജീദി ഒരുക്കിയ ബിയോണ്‍ഡ് ദി ക്ലൗഡ്സിലൂടെ ബോളിവുഡിലും താരം ചുവട് വച്ചു. രജനികാന്ത് ചിത്രം പേട്ടയിലും പ്രധാനവേഷം കൈകാര്യം ചെയ്തത് മാളവികയായിരുന്നു.വിജയ് നായകനാകുന്ന തെലുങ്ക് ചിത്രം ദളപതി 64 ആണ് മാളവികയുടെ പുതിയ പ്രോജക്ട്..
Content Highlights : Malavika Mohanan Glamorous Photoshoot Viral