മോഡലിങ് രംഗത്തേക്ക് ചുവടുവയ്ച്ച് താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മകന്‍ കാളിദാസ് സിനിമയില്‍ എത്തിയപ്പോഴും ഗ്ലാമര്‍ലോകത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു മാളവിക.
ഇപ്പോള്‍ ഒരു ടെക്‌സ്‌റ്റൈല്‍സ് ബ്രാന്‍ഡിന്റെ മോഡലായാണ് മാളവികയുടെ രംഗപ്രവേശം. ഇന്‍സ്റ്റാഗ്രാമില്‍ മോഡലിങ് ചിത്രങ്ങള്‍ മാളവിക പങ്കുവച്ചിട്ടുണ്ട്.
വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു മാളവിക. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.
Content Highlights: Malavika Jayaram steps into modelling, Jayaram Parvathy daughter