ഫിറ്റ്നസ് മാത്രമല്ല ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി മലൈക അറോറ.താരത്തിന്റെ ഏറ്റവും പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റ് ആണ് ഇപ്പോൾ ബോളിവുഡ് ഫാഷനിസ്റ്റകൾക്കിടയിലെ ചർച്ചാവിഷയം. 

കഴിഞ്ഞ ദിവസം സഹോദരി അമൃത അറോറയുടെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടിക്ക് എത്തിയപ്പോൾ മലൈക ധരിച്ച വസ്ത്രമാണ് ഇപ്പോൾ ഹിറ്റായി മാറിയിരിക്കുന്നത്.

സാന്റ ലുക്കിലാണ് നാൽപത്തിയേഴുകാരിയായ മലൈക പാർട്ടിക്കെത്തിയത്. സാറ്റിൻ റെഡ് ജേഴ്സി ജാക്കറ്റും ഷോർട്ട്സുമായിരുന്നു മലൈക്കയുടെ വേഷം. ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ കലക്‌ഷനില്‍ നിന്നുള്ളതാണ് മലൈകയുടെ ഈ വസ്ത്രം. ‍ 1.5 ലക്ഷം ഇന്ത്യൻ രൂപയാണ് വസ്ത്രത്തിന്റെ ഏകദേശ വില. ചുവന്ന നിറത്തിലുള്ള മാസ്കും സിൽവർ സ്ലിങ്ങ് ബാ​ഗും ​ഗോൾഡ് സ്ട്രാപ് വാച്ചുമായിരുന്നു മറ്റ് ആക്സസറികൾ.

പാർട്ടിയിൽ മലൈകയുടെ കാമുകനും നടനുമായ അർജുൻ കപൂർ, കരൺ ജോഹർ, കരീഷ്മ കപൂർ, മനീഷ് മൽഹോത്ര എന്നിവരും പങ്കെടുത്തിരുന്നു

content highlights : malaika arora new fashion statement gucci jersey and shorts costs rupees one and half lakhs