ഴിഞ്ഞ ദിവസമാണ് ബോളിവുഡ് ഫാഷന്‍ ലോകത്തെ ഗ്ലാമറസ് അവാര്‍ഡുകളില്‍ ഒന്നായ വോഗ് ബ്യൂട്ടി അവാര്‍ഡ് വിതരണം ചെയ്തത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടി മലൈക അറോറയുടെ വസ്ത്രധാരണം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.  അതീവ ഗ്ലാമറസായാണ് താരം പുരസ്‌കാരനിശയ്ക്ക് എത്തിയത്. സഹോദരി അമൃത അറോറയും ഒപ്പമുണ്ടായിരുന്നു.

ഹൈസ്ലിറ്റ് വെള്ള കോര്‍സെറ്റ് ഗൗണ്‍ അണിഞ്ഞാണ് മലൈക എത്തിയത്. എന്നാല്‍ ഈ ഗ്ലാമർവേഷം താരത്തിന് ഒരുപാട് വിമര്‍ശകരെ നേടിക്കൊടുക്കുയായിരുന്നു.

എന്നാല്‍ കാമുകനും നടനുമായ അര്‍ജുന്‍ കപൂറും ആരാധകരും മലൈകയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുമുണ്ട്.

അര്‍ജുന്‍ കപൂറുമായുള്ള പ്രണയം പുറത്ത് പറഞ്ഞതോടെയാണ് മലൈക ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. മുപ്പത്തിമൂന്നുകാരനായ അര്‍ജുന്‍  കപൂറും തമ്മിലുള്ള പ്രണയത്തിന്റെ പേരിലും  നാൽപത്തിയഞ്ചുകാരിയായ മലൈകയ്ക്ക് വലിയ വിമര്‍ശനങ്ങളാണ്  നേരിടേണ്ടി വന്നത്.

സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ  അര്‍ബാസ് ഖാനായിരുന്നു മലൈകയുടെ മുന്‍ ഭര്‍ത്താവ്. 98-ല്‍ വിവാഹിതരായ ഇരുവരും 2017-ലാണ് വേര്‍പിരിയുന്നത്. ഈ ബന്ധത്തില്‍ 15 വയസുള്ള മകനുണ്ട്. അര്‍ജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍  പ്രചരിച്ചിരുന്നത്.

Content Highlights : Malaika Arora Glamorous Vogue Beauty Awards Arjun Kapoor