സോഷ്യൽ മീഡിയയിൽ വൈറലായി നടി മഡോണ സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ​ഗ്ലാമറസ് ഔട്ട്ഫിറ്റിലാണ് താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് മഡോണ സിനിമയിലെത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായിട്ടുണ്ട് മഡോണ.

പൃഥ്വിരാജ് നായകനായെത്തിയ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ മലയാളം ചിത്രം. വാനം കൊട്ടട്ടുമാണ് ഒടുവിൽ മഡോണയുടേതായി പുറത്തിറങ്ങിയ സിനിമ.

കന്നഡയിലും അരങ്ങേറാനൊരുങ്ങുകയാണ് താരം ഇപ്പോൾ. ശിവ കാർത്തിക് സംവിധാനം ചെയ്യുന്ന കിച്ച സുധീപ് ചിത്രം കൊട്ടിഗൊബ്ബ 3 ആണ് മഡോണയുടെ കന്നഡ ചിത്രം.ഇതിന് പുറമേ കൊമ്പു വച്ച സിങ്കമെടാ എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്.

Content Highlights :Madonna Sebastian Photo shoot Makeover Celebrity Fashion Photoshoot