ബോളിവുഡിന്റെ യവന സുന്ദരന്‍, ഹോട്ട്സ്റ്റാര്‍, കിങ്ങ് ഓഫ് ഡാന്‍സ് തുടങ്ങിയ വിശേഷണങ്ങളുള്ള താരമാണ് ഹൃത്വിക് റോഷന്‍. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് ഹൃത്വികിന്റെ ആരാധകന്‍. 2000-ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയ രംഗത്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഹൃത്വിക്. എന്നാല്‍ പ്രായം കൂടും തോറും ഹൃത്വികിന്റെ സൗന്ദര്യം വര്‍ധിക്കുകയാണെന്നാണ് ആരാധപക്ഷം.

ഇത് മാത്രമല്ല ബോളിവുഡില്‍ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന നടന്‍ ഹൃത്വികാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അതിന്റെ പൂര്‍ണ 'ഉത്തരവാദി' ഹൃത്വിക് അല്ല ലക്ഷ്മി ഖേര്‍ എന്ന ഡിസൈനറാണ്. ബോളിവുഡിലെ പല പ്രമുഖ അഭിനേതാക്കള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ലക്ഷ്മി ഹൃത്വികിന്റെ സ്ഥിരം ഡിസൈനറാണ്. ഏത് വസ്ത്രവും ഹൃത്വകിന് ചേരുമെന്നാണ് ലക്ഷ്മി പറയുന്നത്. പുതിയ ചിത്രമായ വാറിലും ലക്ഷ്മി രൂപകല്‍പ്പന ചെയ്ത വസ്ത്രമാണ് ഹൃത്വിക് ധരിച്ചിരിക്കുന്നത്. സിനിയുടെ ട്രെയ്‌ലര്‍ ഹിറ്റായത് പോലെ ലക്ഷ്മിയുടെ ഡിസൈനുകളും വലിയ തരംഗമായി. ഇതെക്കുറിച്ച് ലക്ഷ്മി പറയുന്നതിങ്ങനെ..

 
 
 
 
 
 
 
 
 
 
 
 
 

#stylecellatwork - #Hrithik in the song #Ghungroo from #WAR #hrithikroshan #hrithikvstiger

A post shared by Lakshmi Lehr (@lakshmilehr) on

 
 
 
 
 
 
 
 
 
 
 
 
 

...but on good days I am charming as F! 😉#hrithikroshan #hrithik #mosthandsomeman #stylecellatwork

A post shared by Lakshmi Lehr (@lakshmilehr) on

 
 
 
 
 
 
 
 
 
 
 
 
 

Raising the temperature in Switzerland 😍 #hrithikroshan for @rado #hrithik #bollywood #stylecellatwork

A post shared by Lakshmi Lehr (@lakshmilehr) on

ബാങ് ബാങ് എന്ന ചിത്രത്തിലാണ് ഹൃത്വികിനൊപ്പം ആദ്യമായി ഞാന്‍ ജോലി ചെയ്തത്. ഹൃത്വികിന് പ്രിന്റ് ചെയ്ത വെയ്‌സ്റ്റ് കോട്ട് ഞാന്‍ ഡിസൈന്‍ ചെയ്തു നല്‍കി. സാധാരണ ഹൃത്വിക് പ്രിന്റ് ചെയ്ത കോട്ടുകള്‍ ധരിക്കാറില്ലായിരുന്നു. എന്നാല്‍ എന്റെ ഡിസൈന്‍ അദ്ദേഹത്തിന് ഇഷ്ടമായി. 

 
 
 
 
 
 
 
 
 
 
 
 
 

This man makes anything look good 🤷🏻‍♀️ #hrithik #hrithikroshan #bollywood #stylecellatwork

A post shared by Lakshmi Lehr (@lakshmilehr) on

ഡിസൈനര്‍മാരെ സംബന്ധിച്ച് ഹൃത്വിക് ഒരു അനുഗ്രഹമാണ്. അദ്ദേഹത്തിന് എന്തും ചേരും. നമുക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ല. ഹൃത്വികിന് വേണ്ടി ഡിസൈന്‍ ചെയ്യുമ്പോള്‍ ഞാന്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ല, ആലോചിക്കേണ്ടി വരാറില്ല. 

ഹൃത്വിക് നിറങ്ങളെ സ്‌നേഹിക്കുന്ന ഒരാളാണ്. ഹൃത്വികിനെ നിറങ്ങള്‍ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.  ബ്രാന്റ്, വില അതൊന്നും ഹൃത്വിക് ഗൗനിക്കാറില്ല. എന്നാല്‍ ഒരു ഡിസൈനറെന്ന നിലയില്‍ എനിക്ക് അധികം പരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹം നിന്നു തരാറില്ല. പക്ഷേ ഈയിടെ സിനിമയുടെ പ്രചപണ പരിപാടിയില്‍ ഹൃത്വിക് ഞാന്‍ ഡിസൈന്‍ ചെയ്ത ഒരു കുര്‍ത്തയാണ് ധരിച്ചത്. ഹൃത്വിക് പൊതുവെ കുര്‍ത്ത ഇടാറില്ല. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ സമ്മതിച്ചു. നല്ല അഭിപ്രായമാണ് ലഭിച്ചത്. അത് എന്നെ സംബന്ധിച്ച് ഹൃത്വികിനുമേലുള്ള ഒരു ചെറിയ വിജയമാണ്. 

ഹൃത്വിക് എവിടെ പോയാലും ആളുകള്‍ അദ്ദേഹത്തെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കും. അതുകൊണ്ടു തന്നെ വളരെ ഇറുകിയ വസ്ത്രങ്ങള്‍ അദ്ദേഹം ധരിക്കാറില്ല. ഇടുന്ന ഷൂവിന് പോലും പ്രത്യേകതയുണ്ട്- ലക്ഷ്മി പറയുന്നു.

Content Highlights: Lakshmi ghar, woman behind Hrithik Roshan's style fashion senses, beauty, irresistible style and look, Fashion designer, War Movie