ഫാഷന്‍ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ 'മെറ്റ് ഗാല'യില്‍ എല്ലാ വര്‍ഷവും വ്യത്യസ്ത പുലര്‍ത്തുന്ന താരമാണ് ടെലിവിഷന്‍ അവതാരകയും മോഡലുമായ കിം കര്‍ദാഷ്യാന്‍. എന്നാല്‍, ഇത്തവണ കിം ആരാധകരെയും മെറ്റ് ഗാലയെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. പൂര്‍ണമായും കറുപ്പണിഞ്ഞ് മുഖം മറച്ചാണ് കിം എത്തിയത്.

അമേരിക്കയിലെ പ്രശസ്ത ഫാഷന്‍ബ്രാന്‍ഡായ ബലന്‍സിയാഗ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണ് കിം ധരിച്ചത്. വവ്വാലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

കിമ്മിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലും വലിയ ആഘോഷമായി. എന്തെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായാണോ കിം ഇങ്ങനെ വന്നതെന്ന് വ്യക്തമല്ല. സ്ത്രീകള്‍ക്ക് നേരേ ലോകമൊട്ടാകെ അതിക്രമങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് കിം ഈ വേഷം തിരഞ്ഞെടുത്തതെന്ന വ്യാഖ്യാനങ്ങളുണ്ട്.

Content Highlights: Kim kardashian met Gala Fashion 2021, Balenciaga designed batwoman costume, covering face