ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരസഹോദരിമാരാണ് കിം കര്‍ദാഷ്യാനും കെയ്‌ലി ജെന്നറും. അഭിനയരംഗത്തല്ല മോഡലിങ് രംഗത്താണ് ഇവര്‍ക്ക് പ്രശസ്തി. ഫാഷനില്‍ ഇവര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.
ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിനെത്തിയ ഇവരുടെ വസ്ത്രധാരണമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. കാഴ്ചയില്‍ വളരെ ആകര്‍ഷണീയമായ വസ്ത്രമാണ് ഇവര്‍ ധരിച്ചത്. എന്നാല്‍ ഇറുക്കം കൂടിയത് മൂലം ഇവര്‍ക്ക് മര്യാദയ്ക്ക് ഇരിക്കാന്‍ പോലും കഴിഞ്ഞില്ല. കാറില്‍ കിടന്നുകൊണ്ടാണ് ഇവര്‍ ചടങ്ങിനെത്തിയത്. തനിക്ക് ഇരിക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി കിം ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇറുക്കം കൂടിയാലും മികച്ച വസ്ത്രമാണിതെന്നും കിം അഭിപ്രായപ്പെട്ടു.
Kim Kardashian's Oscars dress was so tight she couldn't even sit in the car pic.twitter.com/BZSWJtjuac
— Shannon Barbour (@BonjourBarbour) February 10, 2020
എന്തായാലും ഏറെ ആരാധകരുള്ള താരസഹോദരിമാരെ പരിസഹിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളും സജീവമാണ്.
Content Highlights: Kim Kardashian, Kylie Jenner, Dresses, Oscar 2020