ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമാണ് മെറ്റ് ഗാല.. സെലിബ്രിറ്റികള്‍ക്ക് സൗന്ദര്യവും, ഫാഷന്‍ സെന്‍സും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുള്ള, ഡിസൈനേഴ്സിന് തങ്ങളുടെ നൂതന ഡിസൈനിങ് ചാരുത പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും വലിയ വേദി..

ഓരോ വര്‍ഷവും നല്‍കുന്ന ആശയത്തിനനുസരിച്ച് ഏറ്റവും മികച്ച ഔട്ട്ഫിറ്റുകളില്‍ താരങ്ങള്‍ മെറ്റ് ഗാലയിലെത്തി ആരാധകരെ ഞെട്ടിക്കുന്നത് അതുകൊണ്ട് തന്നെയാണ്. മണിക്കൂറുകള്‍ നീളുന്ന കഠിനാധ്വാനവും ഹോംവര്‍ക്കുകളും കഴിഞ്ഞാണ് റെഡ് കാര്‍പ്പറ്റില്‍ ആരെയും ഞെട്ടിക്കുന്ന ഔട്ട് ഫിറ്റുകളില്‍ സെലിബ്രിറ്റികള്‍ തിളങ്ങുന്നത്. 

kim kardashian

അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയന്‍ മെറ്റ് ഗാലയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ സെലിബ്രിറ്റികളില്‍ മുന്‍പന്തിയിലാണ്. പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ തിയറി മുഗ്ലര്‍ രൂപ കല്‍പ്പന ചെയ്ത വസ്ത്രം ധരിച്ചാണ് കിം ഭര്‍ത്താവ് കെയിന്‍ വെസ്റ്റിനൊപ്പം റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. എട്ട് മാസം കൊണ്ട് രൂപകല്‍പ്പന ചെയ്ത കിമ്മിന്റെ വസ്ത്രം കാണികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. 

kim
മേക്കപ്പ് റൂമില്‍ കിം
kim
കെയ്ന്‍ വെസ്റ്റിനൊപ്പം കിം/ Photo: AP

ഈ വസ്ത്രം ധരിക്കാന്‍ കിം എത്ര വാരിയെല്ലുകള്‍ നീക്കം ചെയ്തുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല,  ഇപ്പോള്‍ കാണുന്ന ശരീര വടിവ് നേടിയെടുക്കാന്‍ കിം  കോസ്‌മെറ്റിക് സര്‍ജറി ചെയ്തുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തന്റെ ശരീര വടിവ് കൃതൃമമായി ഉണ്ടാക്കിയെടുത്തതല്ല എന്നാണ് കിമ്മിന്റെ വാദം. ചിട്ടയായ വ്യായാമവും  ഭക്ഷണ ക്രമവുമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് കിം പറഞ്ഞിട്ടുണ്ട്. 

kim kardashian

Content Highlights: kim Kardashian get her ribs removed says social media, for the Met Gala 2019, Mugler design