തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. അന്തരിച്ച നടി സാവിത്രിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രത്തിന് ശേഷം കീര്‍ത്തിയുടെ താരമ്യല്യം കുത്തനേ ഉയര്‍ന്നു. ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്പോര്‍ട്ട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

അതിനിടെ കീര്‍ത്തിയുടെ ഏതാനും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ കീര്‍ത്തി. അതുപോലെ വര്‍ക്ക് ഔട്ടിന് ശേഷം കീര്‍ത്തി പങ്കുവച്ച 'നോ മേക്കപ്പ് ലുക്ക്' ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. 

ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് കീര്‍ത്തി ഭാരം കുറച്ചതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കീര്‍ത്തിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ മാറ്റം. ചിത്രത്തിന് വേണ്ടി കര്‍ശനമായ ഭക്ഷണരീതിയും വ്യായാമവുമാണ് കീര്‍ത്തി പിന്തുടരുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടും.

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കീര്‍ത്തിയുടെ ബോളിനുഡ് ചിത്രം ഒരുക്കുന്നത്. 
അജയ് ദേവ്ഗണ്‍ അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

keerthy suresh

മലയാളത്തിലും തെലുങ്കിലും തമിഴിലുമായി കീര്‍ത്തിക്ക് ധാരാളം റിലീസുകളുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ മലയാള ചിത്രം.  

keerthy

Content Highlights: Keerthi Suresh make over, losing weight for Karthik Subbaraj, production, movie, Bollywood Debut