ടി കങ്കണ റണാവത് പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു.വെള്ള കോർസെറ്റ് ബ്രാലെറ്റും അതിന് ചേർന്ന വെള്ള പാന്റുമാണ് കങ്കണയുടെ വേഷം. സ്റ്റൈലിഷ് ലുക്കിലുള്ള സ്വർണാഭരണങ്ങളും ഹൈ ബൺ ഹെയർസ്റ്റൈലും താരത്തിന്റെ ലുക്കിന് മാറ്റ് കൂട്ടുന്നു.

നിരവധി ചിത്രങ്ങളാണ് കങ്കണയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തലൈവി, തേജസ്, ധാക്കഡ്, മണികർണിക റിട്ടേൺസ് എന്നിവയ്ക്കൊപ്പം മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന എമർജൻസി എന്ന ചിത്രത്തിലും കങ്കണ വേഷമിടുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നതും കങ്കണയാണ്.

നേരത്തെ കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സായ് കബീർ സംവിധാനം ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്ന ചിത്രമാണ് എമർജൻസി. ഇതിന് പുറമേ താരം നിർമാണത്തിലേക്കും കാലെടുത്ത് വച്ചിട്ടുണ്ട്. 'ടികു വെഡ്സ് ഷേരു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കങ്കണയുടെ നായകനായെത്തുന്നത് നവാസുദ്ധീൻ സിദ്ദിഖിയാണ്


Content Highlights : kangana Ranaut Stylish Photoshoot Pictures Celebrity fashion