കേരള സാരിയണിഞ്ഞ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. സ്വർണ കസവുള്ള കേരള സാരിയ്ക്ക് മാറ്റേകി സ്റ്റേറ്റ്മെന്റ് ആഭരണമാണ് താരം അണിഞ്ഞിരിക്കുന്നത്. മിനിമലിസ്റ്റിക് മേക്കപ്പണിഞ്ഞ് തലയിൽ മുല്ലപ്പൂവും ചൂടിയാണ് താരത്തെ ചിത്രങ്ങളിൽ കാണാനാവുന്നത്. ഫാഷൻ സ്റ്റേറ്റ്മെന്റ് കൊണ്ട് ആരാധകരെ ഞെട്ടിക്കാറുള്ള താരം നേരത്തെയും കേരള സാരി അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത് കങ്കണയാണ്. പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തെ തേടി പുരസ്കാരമെത്തിയടത്. വിവാദങ്ങൾ വിടാതെ പിന്തുടർന്നുവെങ്കിലും പുരസ്കാര നേട്ടത്തോടെയാണ് കങ്കണ തന്റെ വിമർശകർക്കുള്ള മറുപടി നൽകിയത്.

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയാണ് കങ്കണ വേഷമിടുന്നത്. മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതിന് പുറമേ ധാക്കട് എന്ന ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights : Kangana Ranaut Pictures In Kerala Saree Celebrity FAashion