നടി എസ്തർ അനിലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. നീല വസ്ത്രമണിഞ്ഞ് അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 

സരിൻ രാംദാസ് ആണ് ഫൊട്ടോഗ്രാഫർ. സ്റ്റൈലിസ്റ്റ് അസാനിയ നസ്രിൻ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ബാലതാരമായാണ് എസ്തർ സിനിമയിലെത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഒരു നാൾ വരും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച എസ്തർ കൂടുതൽ ശ്രദ്ധ നേടുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ്. എസ്തറിന്റ രണ്ടാമത്തെ ചിത്രവും മോഹൻലാലിനൊപ്പമായിരുന്നു. ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും സമീര റെഡ്ഡിയുടെയും മകളായാണ് എസ്തർ വേഷമിട്ടത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഓളിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ദൃശ്യം 2 മലയാളം, തെലുങ്ക് പതിപ്പുകളിലാണ് എസ്തർ ഒടുവിൽ വേഷമിട്ടത്. ജാക്ക് ആൻഡ് ജില്ലാണ് എസ്തറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. 

Content highlights : esther anil celebrity photoshoot celebrity fashion Glamorous Photoshoot