പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ കുക്കൂസ്, റാം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

ദുർ​ഗ കഴിഞ്ഞ ദിവസം പങ്കുവച്ച തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.കയ്യിൽ എരിയുന്ന സിഗററ്റുമായി ഗ്ലാമറസായാണ് ദുർ​ഗ ചിത്രത്തിൽ ഉള്ളത്.

ദ ബോസ് ബിച്ച് എന്നാണ് ചിത്രത്തോടൊപ്പം ദുർ​ഗ നൽകിയ കുറിപ്പ്. ഫോട്ടോഗ്രഫർ ജിക്സൺ ഫ്രാൻസിസാണ് ഈ പുതിയ മേക്കോവറിനു പിന്നിൽ.

ഇപ്പോഴിതാ ഫോട്ടോഷൂട്ട് സീരീസിൽ നിന്നും മറ്റൊരു ചിത്രം പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ് ദുർ​ഗ. തന്നെ വിമർശിക്കുന്നവരോടുള്ള മറുപടിയുമാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

'പ്രിയപ്പെട്ട ഹേറ്റേഴ്സ് നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരുപാടു കാര്യങ്ങൾ ഇനിയുമുണ്ട്. ക്ഷമയോടെ കാത്തിരിക്കുക.' ചിത്രത്തിനൊപ്പം ദുർ​ഗ കുറിച്ചു.

Content Highlights : Durga Krishna New Viral Photoshoot Celebrity Photoshoot Series