പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ.  പിന്നീട് പ്രേതം, ലൗ ആക്‌ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ്, റാം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. 

കോവിഡ് കാലമായതുകൊണ്ട് സിനിമാ തിരക്കുകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് ദുർ​ഗയും. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.  

ഇൻസ്റ്റാ​ഗ്രാമിൽ ദുർ​ഗ പങ്കുവച്ച ഒരു ചിത്രം ഇപ്പോൾ വെെറലായി മാറിയിരിക്കുകയാണ്. ദ ബോസ് ബിച്ച് എന്നാണ് ചിത്രത്തോടൊപ്പം ദുർ​ഗ നൽകിയ കുറിപ്പ്. ഫോട്ടോഗ്രഫർ ജിക്സൺ ഫ്രാൻസിസാണ് ഈ പുതിയ മേക്കോവറിനു പിന്നിൽ.

Content Highlights: Durga krishna stylish make over, Photo on Instagram, Vimaanam, Ram Movie, actress